കത്തോലിക്കാ ചരിത്രകാരന്‍മാരുടെ സമ്മേളനം
കത്തോലിക്കാ ചരിത്രകാരന്‍മാരുടെ സമ്മേളനം
Saturday, August 1, 2015 12:13 AM IST
ബംഗളൂരു: ഭാരതസഭയുടെ ചരിത്രത്തില്‍ ആദ്യമായി കത്തോലിക്കാ ചരിത്രകാരന്മാരുടെ സമ്മേളനം ബംഗളൂരുവില്‍ ചേര്‍ന്നു. ധര്‍മാരാം വിദ്യാക്ഷേത്രത്തിലായിരുന്നു സമ്മേളനം.

രാഷ്ട്രനിര്‍മിതിയില്‍ കത്തോലിക്കാ സഭയുടെ പങ്ക് എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. 19,20 നൂറ്റാണ്ടുകളിലെ ചരിത്രത്തിന്റെ ശാസ്ത്രീയ പഠനത്തിനുള്ള വത്തിക്കാനിലെ കാര്യാലയത്തിന്റെ തലവനായ ഡോ.ബര്‍ണാര്‍ഡ് അര്‍ദൂരയുടെ നിര്‍ദേശപ്രകാരമായിരുന്നു സമ്മേളനം. ഫാ.സണ്ണി മണിയാക്കുന്നേല്‍ ഒസിഡി, ഫാ. ഫ്രാന്‍സിസ് തോണിപ്പാറ സിഎംഐ എന്നിവരായിരുന്നു സംഘാടകര്‍.

അറുപതോളം ചരിത്ര പണ്ഡിതന്മാര്‍ പങ്കെടുത്ത സമ്മേളനം ധര്‍മാരാം റെക്ടര്‍ റവ.ഡോ. തോമസ് ഐക്കര സിഎംഐ ഉദ്ഘാടനംചെയ്തു. ധര്‍മാരാം വിദ്യാക്ഷേത്രം പ്രസിഡന്റ് റവ.ഡോ. പോളച്ചന്‍ കോച്ചാപ്പിള്ളി പ്രസംഗിച്ചു. ഡോ.ബര്‍ണാര്‍ഡ് അര്‍ദൂര മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് രണ്ടു ദിവസങ്ങളായി 17 പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഭാവിപ്രവര്‍ത്തനം ആസൂത്രണം ചെയ്യാനായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ഡോ.കെ.എസ്. മാത്യു -ചെയര്‍മാന്‍, ഡോ. ഫ്രാന്‍സിസ് തോണിപ്പാറ -കണ്‍വീനര്‍, ഡോ.സണ്ണി മണിയാക്കുന്നേല്‍ -സെക്രട്ടറി, ഡോ.ഐസക്ക് പടിഞ്ഞാറേക്കൂറ്റ്, ഡോ.ജോവാന്‍ ഡയസ്, ഡോ.യേശുരാജ രായപ്പന്‍, ഡോ.ലെയനാര്‍ഡ് ഫെര്‍ണാന്‍ഡോ, ഡോ. ജയിംസ് മംഗലത്ത് എന്നിവരാണ് കമ്മിറ്റി ഭാരവാഹികള്‍. വത്തിക്കാനില്‍ പ്രവര്‍ത്തിക്കുന്ന, ചരിത്രത്തിന്റെ ശാസ്ത്രീയ പഠനത്തിനായുള്ള കമ്മിറ്റി പോലെ ഇന്ത്യയിലും സിബിസിഐയുടെ ഭാഗമായി ചരിത്രത്തിന്റെ ശാസ്ത്രീയ പഠനത്തിനും വിശകലനത്തിനുമായി ഒരു കമ്മീഷന്‍ നല്ലതാണെന്നുള്ള ആശയവും ചരിത്ര പഠിതാക്കള്‍ മുന്നോട്ടുവച്ചു. അഡ്ഹോക്ക് കമ്മിറ്റി ഇതിനായി ശ്രമിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.