യാത്രക്കാരിക്ക് അസുഖം, വ്യാജ ബോംബു ഭീഷണി; വിമാനം ഡല്‍ഹിയില്‍ ഇറക്കി
Friday, July 31, 2015 12:37 AM IST
ന്യൂഡല്‍ഹി: യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നു മനിലയിലേക്കുള്ള എയര്‍ബസ് യാത്രാവിമാനം അടിയന്തരമായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. 430 യാത്രക്കാരും 12 വിമാനജോലിക്കാരുമായി ദുബായില്‍നിന്നു പുറപ്പെട്ട വിമാനം ഇന്നലെ വെളുപ്പിനു 4.30നാണ് ഡല്‍ഹിയിലിറക്കിയത്. വിമാനത്തില്‍ ബോധംകെട്ടുവീണ ജീയാനി ടി എന്ന ഫിലിപ്പീന്‍സ്കാരിയായ യുവതിക്ക് വൈദ്യസഹായം ലഭ്യമാക്കി. രാവിലെ എട്ടരയോടെ വിമാനം പുറപ്പെടാന്‍ ഒരുങ്ങിയപ്പോള്‍ വിമാനത്തില്‍ ബോംബുണ്െടന്നു യുവതി പറഞ്ഞു. ഭീഷണി വെറുതെയായിരുന്നെന്നു മനസിലായപ്പോള്‍ വൈകുന്നേരം നാലിന് വിമാനം മനിലയിലേക്കു പുറപ്പെട്ടു. യുവതിയെ പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ മാനസിക സമ്മര്‍ദമുള്ളതായി കണ്െടത്തി.


തുടര്‍ന്ന് മൂന്നുദിവസം താമസിക്കുന്നതിന് താത്കാലിക അനുമതി ലഭ്യമാക്കി ഫിലിപ്പീന്‍സ് നയതന്ത്രകാര്യാലയത്തില്‍ ഏല്‍പ്പിച്ചശേഷമാണു വിമാനം പുറപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.