സ്റോപ്പ് അനുവദിക്കാന്‍ നിവേദനം നല്‍കി
Friday, July 31, 2015 12:47 AM IST
ന്യൂഡല്‍ഹി: ജനശതാബ്ദി, ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് തിരുവല്ല സ്റേഷനില്‍ സ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം പത്തനംതിട്ട ജില്ല പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് നിവേദനം നല്‍കി. പത്തനംതിട്ട ജില്ലയിലുള്ള ഏക റെയില്‍വേ സ്റേഷനില്‍ തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസും (12082) കൊച്ചുവേളി- യശ്വന്ത്പുര്‍ ഗരിബ് രഥ് എക്സ്പ്രസും (12258) സ്റോപ്പില്ലാത്തതിനാല്‍ യാത്രക്കാര്‍ വളരെയധികം ബുദ്ധിമുട്ടുകയാണ്. ഇവ കൂടാതെ, കൊച്ചുവേളി- ഡെറാഡൂണ്‍ എക്സ്പ്രസ് (12287), കൊച്ചുവേളി- യശ്വന്ത്പൂര്‍ എക്സ്പ്രസ് (16562), കന്യാകുമാരി- ദിബ്രുഗഡ് വിവേക് എക്സ്പ്രസ് (15905), തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ഫാസ്റ് (12698) എന്നി ട്രെയിനുകള്‍ക്കും തിരുവല്ലയില്‍ സ്റോപ്പില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.