നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ്: പ്രതി മുന്‍കൂര്‍ ജാമ്യത്തിനു സുപ്രീംകോടതിയില്‍
നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ്: പ്രതി മുന്‍കൂര്‍ ജാമ്യത്തിനു സുപ്രീംകോടതിയില്‍
Friday, July 31, 2015 12:47 AM IST
ന്യൂഡല്‍ഹി: നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. ബിസിനസ് രംഗത്തെ ശത്രുതയാണ് തനിക്കെതിരായ കേസിന് പിന്നിലെന്ന് ആരോപിച്ച ഉതുപ്പ് ഇന്ത്യയിലേക്കു വരാനും അന്വേഷണം നേരിടാനും തയാറാണെന്നും സുപ്രീം കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.

ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് ഉള്ളതിനാല്‍ വിമാനത്താവളത്തില്‍നിന്നു തന്നെ അറസ്റിലാകാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.