കര്‍ണാടക ഓപ്പണ്‍ യൂണിവേഴ്സിറ്റി: കേന്ദ്രം അടിയന്തരയോഗം വിളിക്കും
Friday, July 31, 2015 12:41 AM IST
ന്യൂഡല്‍ഹി: കര്‍ണാടക സ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ രജിസ്റര്‍ ചെയ്ത മൂന്നു ലക്ഷത്തിലേറെ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായ അവസ്ഥ ചര്‍ച്ച ചെയ്യാന്‍ അടിയന്തരയോഗം വിളിക്കാമെന്നു കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കത്തുമായി എത്തിയ കേരളത്തില്‍ നിന്നുള്ള സംഘത്തിനാണ് കേന്ദ്രമന്ത്രി യോഗം വിളിച്ചു ചേര്‍ക്കാമെന്ന് ഉറപ്പു നല്‍കിയത്.

രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യനും ഇക്കാര്യത്തില്‍ മാനുഷിക പരിഗണന വച്ച് ഇടപെടണമെന്ന് കേന്ദ്രമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള നിവേദക സംഘം ഇന്നലെ പാര്‍ലമെന്റില്‍വച്ച് മന്ത്രിക്കു നിവേദനം നല്‍കി. പിഎസി ചെയര്‍മാന്‍ കെ.വി. തോമസ് എംപി, എന്‍.കെ പ്രേമചന്ദ്രന്‍ എംപി എന്നിവരും ഒപ്പമുണ്ടായിരുന്നു.


കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണത്തിലൂടെ സ്ഥാപിച്ച സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ ഭാവി ഇരുളടഞ്ഞതാക്കി തീര്‍ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.