കലാമിന്റെ നിര്യാണം: ഫോട്ടോയില്‍ മാലയിട്ട മന്ത്രിക്കു ഞെട്ടല്‍
Thursday, July 30, 2015 12:29 AM IST
റാഞ്ചി: മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ നിര്യാണ വാര്‍ത്തയില്‍ ഞെട്ടിത്തരിച്ചു ജാര്‍ഖണ്ഡ് വിദ്യാഭ്യാസമന്ത്രി നീര യാദവ്. കഴിഞ്ഞയാഴ്ച, ജീവനോടെയിരുന്ന കലാമിന്റെ ചിത്രത്തില്‍ പൂക്കള്‍ അര്‍പ്പിച്ച് ഈ വനിതാമന്ത്രി വിവാദത്തില്‍ കുടുങ്ങിയിരുന്നു. ഈ സംഭവം ഉണ്ടായി ദിവസങ്ങള്‍ക്കം കലാം ഈ ലോകത്തോടു വിടപറഞ്ഞതാണ് ഇപ്പോള്‍ മന്ത്രിയെ ഞെട്ടിച്ചിരിക്കുന്നത്. എനിക്കു വിശ്വാസിക്കാനാവുന്നില്ല. അദ്ദേഹത്തിനു സുഖമില്ലെന്നു കേട്ടപ്പോള്‍ മുതല്‍ ഞാന്‍ പ്രാര്‍ഥിക്കുകയായിരുന്നു. എനിക്കു ഗുരുവിനെപ്പോലെയായിരുന്നു അദ്ദേഹം- കലാമിന്റെ അപ്രതീക്ഷിത മരണത്തില്‍ നടുങ്ങിയ മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.