കാഷ്മീരില്‍ ഭീകരരുടെ ഒളിസങ്കേതം സൈന്യം തകര്‍ത്തു
Wednesday, July 29, 2015 12:15 AM IST
ശ്രീനഗര്‍: വടക്കന്‍ കാഷ്മീരിലെ കുപ്വാര ജില്ലയിലെ വനത്തില്‍ ഭീകരര്‍ ഒളിവില്‍കഴിഞ്ഞിരുന്ന സങ്കേതം സൈന്യം തകര്‍ത്തു. ഇവിടെനിന്നു നിരവധി ആയുധങ്ങള്‍ കണ്െടടുത്തതായും സൈനികവൃത്തങ്ങള്‍ അറിയിച്ചു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണു ഗുണ്ഡ് ഗുഷി വനത്തിലെ ഭീകരസങ്കേതം തകര്‍ത്തത്. 12 ഗ്രനേഡുകള്‍, ഒരു എകെ-56 തോക്ക്, സ്ഫോടകവസ്തുക്കള്‍, റേഡിയോ തുടങ്ങിയവ സങ്കേതത്തില്‍നിന്നു കണ്െടടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.