കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ സംഭവം: നാഗ്പൂരില്‍ പ്രത്യേക പ്രാര്‍ഥനയും ഒപ്പുശേഖരണവും
കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ സംഭവം: നാഗ്പൂരില്‍ പ്രത്യേക പ്രാര്‍ഥനയും ഒപ്പുശേഖരണവും
Friday, July 3, 2015 12:43 AM IST
നാഗ്പൂര്‍: റായ്പൂരില്‍ മാനഭംഗത്തിനിരയായ കന്യാസ്ത്രീയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നാഗ്പൂരില്‍ മെഴുകുതിരി കത്തിച്ചു പ്രത്യേക പ്രാര്‍ഥനയും സംഭവത്തില്‍ പ്രതിഷേധിച്ച് ഒപ്പുശേഖരണവും നടന്നു.

നാഗ്പൂരിലെ എസ്എഫ്എസ് കത്തീഡ്രലിനു മുന്നില്‍ മെഴുകുതിരി കത്തിച്ചു നടത്തിയ പ്രാര്‍ഥനയില്‍ നൂറുകണക്കിനു വിശ്വാസികള്‍ സംബന്ധിച്ചു. ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര മെഴുകുതിരി കത്തിച്ച് പ്രാര്‍ഥനായജ്ഞം ഉദ്ഘാടനം ചെയ്തു. കന്യാസ്ത്രീക്കു നേരേയുണ്ടായ ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് അദ്ദേഹം പറഞ്ഞു. അക്രമികളെ ഇതുവരെയും കണ്െടത്താന്‍ കഴിയാത്തതിനെ ആര്‍ച്ച്ബിഷപ് അപലപിച്ചു. വികാരി ജനറാള്‍ ഫാ. ജെറോം പിന്റോ, റവ. ഡോ. റോജര്‍ ഗെയ്ക്കവാഡ്, സിസ്റര്‍ ദിയ മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.