മെട്രോ റെയിലിന്റെ പിതൃത്വം ഡിഎംകെയ്ക്കല്ലെന്നു ജയലളിത
Friday, July 3, 2015 12:43 AM IST
ചെന്നൈ: ചെന്നൈ മെട്രോ റെയിലിനു പ്രാരംഭം കുറിച്ചതു തന്റെ ഭരണകാലത്തെന്നു തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത. ഇതുസംബന്ധിച്ചു ഡിഎംകെയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്നും അവര്‍ പറഞ്ഞു. ഡിഎംകെ ഭരണകാലത്ത് 1,143 കോടി രൂപയാണു പദ്ധതിക്കു ചെലവഴിച്ചത്. തന്റെ ഭരണകാലത്ത് ഇത് 9,229 കോടിയായി ഉയര്‍ന്നു. എഡിഎംകെ ഭരിച്ച കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് 73 ശതമാനം ജോലികള്‍ പൂര്‍ത്തിയാക്കാനായെന്നും 2003ല്‍ മെട്രോ പദ്ധതിയുടെ സാധ്യതാപഠനം നടത്തിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ഡിഎംകെയുടെ 2007 മുതല്‍ 2011 വരെയുള്ള ഭരണകാലത്ത് ചെറിയതോതില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയകാര്യം അവര്‍ നിഷേധിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.