വ്യാജബിരുദം: 1400 അധ്യാപകര്‍ രാജിവച്ചു
Friday, July 3, 2015 12:39 AM IST
പാറ്റ്ന: സ്കൂളധ്യാപകരിലെ വ്യാജ ബിരുദക്കാരെ കണ്െടത്തി പുറത്താക്കാന്‍ പാറ്റ്ന ഹൈക്കോടതി ബിഹാര്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കി ദിവസങ്ങള്‍ക്കകം 1400 അധ്യാപകര്‍ രാജിവച്ചു. ഇനിയും നൂറുകണക്കിനുപേര്‍ രാജിവയ്ക്കുമെന്നു ബിഹാര്‍ വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉന്നതന്‍ പറഞ്ഞു.

ശിക്ഷയില്ലാതെ രാജിവച്ചു പോകാന്‍ അടുത്ത ബുധന്‍ വരെ സമയം അനുവദിച്ചിട്ടുണ്ട്. മൂന്നരലക്ഷം അധ്യാപകരാണു സംസ്ഥാനത്തുള്ളത്. രാജിവയ്ക്കാത്ത വ്യാജബിരുദക്കാര്‍ക്കെതിരേ കേസെടുക്കുകയും അവരില്‍നിന്നു ശമ്പളം തിരിച്ചുപിടിക്കുകയും ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.