കേജരിവാളിനെ കാണാന്‍ മോദിക്കു സമയമില്ല
Wednesday, July 1, 2015 11:21 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനാനുമതി നിഷേധിച്ചു. അധികാരത്തര്‍ക്കങ്ങളും ഭരണ പ്രതിസന്ധിയും ഉള്‍പ്പടെ ഡല്‍ഹിയിലെ വിവിധ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്നതിനായി പത്തു ദിവസം മുമ്പാണ് കേജരിവാള്‍ പ്രധാന മന്ത്രിയെ കൂടിക്കാണാന്‍ അനുമതി തേടിയത്.

എന്നാല്‍, അനുമതിയുടെ പുരോഗതി കഴിഞ്ഞ ദിവസം തിര ക്കിയ മുഖ്യമന്ത്രിയുടെ ഓഫീസിനു ലഭിച്ച മറുപടി പ്രധാന മന്ത്രിക്കു സമയമില്ലെന്നായിരുന്നു. അത്ര അത്യാവശ്യം ആണെങ്കില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് എന്നിവരില്‍ ആരെയെങ്കിലും കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.


സെല്‍ഫി എടുക്കാനും മറ്റും സമയം കണ്െടത്തുന്ന പ്രധാന മന്ത്രിക്ക് ഡല്‍ഹി മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ മാത്രം സമയം കിട്ടുന്നില്ലെന്ന് ആം ആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളും അതുമായി ബന്ധപ്പെട്ട തിരക്കുകളും കാരണമാണ് കൂടിക്കാഴ്ചക്ക് സമയം നല്‍കാത്തതെന്നാണു പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.