അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച്: ദയാനിധി മാരനു മുന്‍കൂര്‍ ജാമ്യം
അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച്: ദയാനിധി മാരനു മുന്‍കൂര്‍ ജാമ്യം
Wednesday, July 1, 2015 12:08 AM IST
ചെന്നൈ: ചെന്നൈയിലുള്ള വസതിയില്‍ അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയെന്ന കേസില്‍ ടെലികോം മുന്‍ മന്ത്രി ദയാനിധി മാരന് മദ്രാസ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്കി. അറസ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണു മാരന്‍ ജാമ്യാപേക്ഷ നല്കിയത്.

ചോദ്യംചെയ്യലിനായി ഇന്നു ഡല്‍ഹി സിബിഐ ഓഫീസില്‍ ഹാജരാകണമെന്നു ചൂണ്ടിക്കാട്ടി മാരനു സിബിഐ സമന്‍സ് അയച്ചിരുന്നു. ചോദ്യംചെയ്യലിനായി ഹാജരാകാന്‍ ജസ്റീസ് ആര്‍. സുബ്ബയ്യ മാരനോടു നിര്‍ദേശിച്ചു.

മുന്നൂറോളം ടെലിഫോണ്‍ ലൈനുകളാണു മാരന്റെ വീട്ടിലുണ്ടായിരുന്നത്. സമാന്തരമായ ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ മറവില്‍ സഹോദരന്‍ കലാനിഥി മാരന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടിവി ഓഫീസിലേക്കുവേണ്ടിയായിരുന്നു ഇത്. ബിഎസ്എന്‍എലിന്റെ വിലകൂടിയ ഐഎസ്ഡിഎന്‍ ലൈനിലൂടെ വാര്‍ത്താ പരിപാടികളും മറ്റും തത്സമയം സംപ്രേഷണം ചെയ്തതിലൂടെ കോടിക്കണക്കിനു രൂപയുടെ നഷ്ടമാണു സര്‍ക്കാരിനുണ്ടായത്. സണ്‍ ടിവി ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ഗൌതം, ഇല്ക്ട്രീഷന്‍ കെ.എസ്. രവി എന്നിവരെ ജനുവരി 21 ന് സിബിഐ അറസ്റ് ചെയ്തിരുന്നു. മാരനു പുറമേ ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍മാനേജര്‍ കെ. ബ്രഹ്മാനന്ദന്‍, എം.പി. വേലുസ്വാമി മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രതിചേര്‍ത്തു 2013 ഒക്ടോബറിലാണു സിബിഐ എഫ്ഐആര്‍ തയാറാക്കിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.