തിഹാര്‍ ജയിലില്‍നിന്നു രണ്ടു തടവുകാര്‍ ചാടി; ഒരാള്‍ പിടിയില്‍
Tuesday, June 30, 2015 12:13 AM IST
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും സുരക്ഷിതമെന്നു വിശ്വസിക്കുന്ന തിഹാര്‍ ജയിലില്‍നിന്നു രണ്ടു വിചാരണത്തടവുകാര്‍ ചാടി; ഒരാളെ പിടികൂടി. ഇവരെ പാര്‍പ്പിച്ചിരുന്ന സെല്ലിന്റെ ഭിത്തി തുരന്നു ജയിലിന്റെ ചുറ്റുമതിലിനു സമീപത്തുനിന്നു തുരങ്കമുണ്ടാക്കിയാണു തടവുകാര്‍ ജയില്‍ ചാടിയത്. മോഷണക്കേസില്‍ പിടിയിലായ ഫൈസാന്‍, ജാവേദ് എന്നിവരാണ് ഏഴാം നമ്പര്‍ ജയിലില്‍നിന്നു ശനിയാഴ്ച രാത്രി രക്ഷപ്പെട്ടത്. ഏഴാം നമ്പര്‍ ജയിലിന്റെ മതില്‍ കയറി എട്ടാം നമ്പറില്‍ എത്തിയ ഇവര്‍ അവിടെ മതിലിനടിയില്‍ തുരങ്കം കുഴിച്ചു പുറത്തെ അഴുക്കുചാലിലേക്കു കടന്നാണു രക്ഷപ്പെട്ടത്.


എന്നാല്‍, ഫൈസാനെ ജയില്‍ അധികൃതര്‍ പിടികൂടി. ജാവേദിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്െടത്താനായില്ല. ഇതേത്തുടര്‍ന്നു രാത്രി വൈകി വെസ്റ് ഡല്‍ഹി ഹരിനഗര്‍ പോലീസ് സ്റേഷനില്‍ ജയില്‍ അധികൃതര്‍ പരാതി രജിസ്റര്‍ ചെയ്തു.

കൈകള്‍ ഉപയോഗിച്ചുമാത്രം തുരങ്കം നിര്‍മിക്കാന്‍ സാധിക്കില്ലെന്നും യന്ത്രങ്ങളുപയോഗിച്ചിട്ടുണ്േടായെന്ന് അന്വേഷിക്കുന്നതായും ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.