ആര്‍.കെ. നഗര്‍: ഒരു ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ്
Tuesday, June 30, 2015 12:10 AM IST
ചെന്നൈ: ആര്‍.കെ നഗര്‍ നിയമസഭാമണ്ഡലത്തിലെ ഒരു ബൂത്തില്‍ ഇന്നലെ വീണ്ടും വോട്ടെടുപ്പു നടത്തി. ശനിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ രജിസ്ററില്‍ ഇല്ലാത്ത ചിലരെ വോട്ടു ചെയ്യാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ അനുവദിച്ചു എന്ന പരാതിയെത്തുടര്‍ന്നാണു നടപടിയെന്നു തമിഴ്നാട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സന്ദീപ് സക്സേന പറഞ്ഞു. ഇന്നു വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.