ടിഎ നിര്‍ണയം: കൊച്ചിക്ക് ഉയര്‍ന്ന പദവി
Sunday, May 31, 2015 12:22 AM IST
ന്യൂഡല്‍ഹി: കൊച്ചിയില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉയര്‍ന്ന ടിഎ (യാത്രപ്പടി). കൊച്ചി അടക്കം അഞ്ചു നഗരങ്ങളെ ടിഎ നിര്‍ണയത്തിനു സ്പെസിഫൈഡ് ഹയര്‍ ക്ളാസില്‍ പെടുത്തിയതിന്റെ ഫലമാണിത്. ഇതുവരെ അദര്‍ പ്ളേസസ് വിഭാഗത്തില്‍ ആയിരുന്നു ഈ നഗരങ്ങള്‍.

കൊല്ലം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ നഗരങ്ങളെ സെഡ് ക്ളാസില്‍നിന്നു വൈ ക്ളാസിലേക്ക് ഉയര്‍ത്തി. ഇവിടങ്ങളില്‍ എച്ച്ആര്‍എ (വീട്ടുവാടക അലവന്‍സ്) ഉയര്‍ന്ന നിരക്കിലാകും.

നിരക്കുവര്‍ധന 2014 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ്. കഴിഞ്ഞ ധനകാര്യവര്‍ഷത്തേക്ക് ഇതുവഴി 128 കോടി രൂപയുടെ അധികച്ചെലവ് വരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റാണു തീരുമാനമെടുത്തത്.


കോയമ്പത്തൂര്‍, ഇന്‍ഡോര്‍, പാറ്റ്ന, ഗാസിയാബാദ് എന്നിവയാണ് സ്പെസിഫൈഡ് ഹയര്‍ ക്ളാസിലേക്കുയര്‍ന്ന മറ്റു നഗരങ്ങള്‍. 2011ലെ സെന്‍സസ് അടിസ്ഥാനത്തിലാണു നഗരങ്ങളുടെ ക്ളാസ് ഉയര്‍ത്തിയത്. മൊത്തം 29 നഗരങ്ങളുടെ പദവി ഉയര്‍ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.