മാഗി നൂഡില്‍സ്: നെസ്ലേ ഇന്ത്യക്കെതിരേ കേസ്
Sunday, May 31, 2015 12:21 AM IST
ബാരാബങ്കി: ജനപ്രിയ ഭക്ഷ്യഉത്പന്നമായിരുന്ന മാഗി നൂഡില്‍സ് ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ടു നിര്‍മാതാക്കളായ നെസ്ലേ ഇന്ത്യ നിയമക്കുരുക്കിലേക്ക്. മാഗി നൂഡില്‍സില്‍ അനുവദനീയമായതിലും 17 മടങ്ങ് ഈയം കണ്െടത്തിയതിനെത്തുടര്‍ന്നു ബഹുരാഷ്ട്ര കമ്പനിയായ നെസ്ലേ ഉള്‍പ്പെടെ അഞ്ച് കമ്പനികള്‍ക്കെതിരേ കേസ് നല്‍കാന്‍ എഫ്എസ്ഡിഎ (ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍) തീരുമാനിച്ചതാണു കാരണം. കേസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് എഫ്എസ്ഡിഎ കമ്മീഷണറുടെ അനുമതി ലഭിച്ചതായി ബാരാബങ്കി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ വി.കെ. പാണ്ഡെ അറിയിച്ചു.


ബാരാബങ്കിയിലെ ഈസിഡേ എന്ന കടയില്‍ വില്‍പ്പനയ്ക്കെത്തിച്ച മാഗി പായ്ക്കറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് അനുവദനീയമായതിലും അധികം മോണോസോഡിയം ഗ്ളൂട്ടാമേറ്റും (അജിനോമോട്ടോ) ഈയവും കണ്െടത്തിയത്. ആരോഗ്യത്തിന് ഏറെ ഹാനികരമായ ഇവയുടെ സാന്നിധ്യത്തെക്കുറിച്ചു പ്രതികരിക്കാന്‍ നെസ്ലേ ഇന്ത്യ ഇതുവരെ തയാറായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.