എന്‍ടിയുസി പാര്‍ലമെന്റ് മാര്‍ച്ച്
എന്‍ടിയുസി  പാര്‍ലമെന്റ് മാര്‍ച്ച്
Sunday, May 31, 2015 12:27 AM IST
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാര്‍ ആവിഷ്കരിച്ച തൊഴിലാളി പൊതുജനസഹായ പദ്ധതികളെ അട്ടിമറിച്ച ബിജെപി സര്‍ക്കാരിന്റെ നയത്തിനെതിരേ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്(എന്‍ടിയുസി) ശക്തമായ സമരം അവലംബിക്കുമെന്നു ദേശീയ പ്രസിഡന്റ് കുര്യന്‍ മാത്യു.

ഇതിന്റെ ഭാഗമായി പാര്‍ലമെന്റിലേക്കു മാര്‍ച്ച് നടത്തി. തൊഴിലാളികളുടെ വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക, കാര്‍ഷിക സഹകരണ ബാങ്കുകളിലെ പലിശനിരക്ക് ഉയര്‍ത്താനുള്ള നടപടികള്‍ ഉപേക്ഷിക്കുക, ന്യൂണ്‍ ഫീഡിംഗ് തൊഴിലാളികള്‍ക്കു പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, വെട്ടിക്കുറച്ച ഫണ്ട് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് യൂണിയന്‍ ദേശീയ പ്രസിഡന്റ് കുര്യന്‍ മാത്യു ഉദ്ഘാടനംചെയ്തു.


ദേശീയ ജനറല്‍ സെക്രട്ടറി ആരോഗ്യസ്വാമി, സംസ്ഥാന പ്രസിഡന്റ് വിന്‍സന്റ് ഇ.കെ., കെ. രമ, കനക പി.ആര്‍, നിര്‍മല ഷാജി, സ്കറിയ കുന്നുംപുറം, അച്യുതന്‍നായര്‍ എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.