അംബേദ്കറുടെ 125-ാം ജന്മദിനം ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍
Sunday, May 31, 2015 12:27 AM IST
ന്യൂഡല്‍ഹി: ഭരണഘടനാശില്‍പിയായ ബി.ആര്‍ അംബേദ്കറുടെ 125ാം ജന്മദിനം വിപുലമായി ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെയര്‍മാനായ കമ്മിറ്റിയാണു വിവിധ പരിപാടികള്‍ക്കു രൂപം നല്‍കുക. രാജ്നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്ലി, സുഷമ സ്വരാജ്, വെങ്കയ്യ നായിഡു, സ്മൃതി ഇറാനി, സദാനന്ദ ഗൌഡ, രാം വിലാസ് പസ്വാന്‍, സുരേഷ് പ്രഭു എന്നിവരാണു കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. 197 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ആയിരിക്കും ഇതില്‍ പ്രധാനം. ഇതിനു പുറമേ, അംബേദ്കറുടെ പേരില്‍ സ്റാമ്പും നാണയവും പുറത്തിറക്കുക, ഡല്‍ഹിയിലും അലിപൂരിലും മെമോറിയല്‍ സ്ഥാപിക്കുക, സെമിനാറുകളും ക്ളാസുകളും സംഘടിപ്പിക്കുക എന്നിങ്ങനെ നിരവധി പരിപാടികള്‍ നടത്തും.


അംബേദ്കറുടെ ജന്മദിനം ആഘോഷിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം പരിഹാസ്യമാണെന്നും അധികാരത്തിലിരുന്നപ്പോള്‍ അദ്ദേഹത്തെ മാനിക്കാത്തവരാണു കോണ്‍ഗ്രസെന്നും സാമൂഹ്യനീതി മന്ത്രി തവര്‍ ചന്ദ് ഗെഹലോട്ട് ആരോപിച്ചു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍കണ്ടു ദളിത്വോട്ടുകള്‍ വന്‍തോതില്‍ അനുകൂലമാക്കുകയാണു ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്നാണു വിലയിരുത്തല്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദളിത് വോട്ടുകള്‍ നേടുന്നതില്‍ ബിജെപി കുറെയൊക്കെ വിജയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.