ഒരേ റാങ്കിന് ഒരു പെന്‍ഷന്‍ പദ്ധതി: സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്നു മോദി
ഒരേ റാങ്കിന് ഒരു പെന്‍ഷന്‍ പദ്ധതി: സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്നു മോദി
Sunday, May 31, 2015 12:16 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതിയുമായി ബന്ധപ്പെട്ടു നിരവധി കാര്യങ്ങള്‍ പരിഹരിക്കാനുണ്െടങ്കിലും പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ സംശയം വേണ്െടന്നു പ്രധാനമന്ത്രി ഉറപ്പു നല്‍കി. തങ്ങള്‍ അധികാരം ഏറ്റെടുത്തത് അഞ്ചു വര്‍ഷത്തേക്കാണെന്നും അതിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്നും ചോദ്യത്തിനുത്തരമായി മോദി പറഞ്ഞു.

ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിമുക്ത ഭടന്മാരുടെ നീണ്ടകാലത്തെ ആവശ്യമായ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കിയത്. പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ടു പോവുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തോടു പദ്ധതിയെ രാഷ്ട്രീയമല്ല താന്‍ കാണുന്നതെന്നായിരുന്നു മോദിയുടെ മറുപടി. കഴിഞ്ഞ 57 വര്‍ഷമായി വിമുക്ത ഭടന്മാര്‍ ആവശ്യപ്പെടുന്ന കാര്യമാണു വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി. അന്ന് അധികാരത്തിലിരുന്നവരാണ് ഇന്ന് ഇക്കാര്യം പറയുന്നതെന്നും മോദി കുറ്റപ്പെടുത്തി.


അതേസമയം, പദ്ധതി എന്നു നടപ്പാക്കുമെന്നാണ് ജനത്തിന് അറിയേണ്ടതെന്ന് മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി പറഞ്ഞു. ഇനിയും വൈകുന്നതു സര്‍ക്കാരിന്റെ കുറ്റകരമായ ഉദാസീനതമൂലമാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.