കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ സ്വീകരിച്ച നടപടികള്‍ ദുര്‍ബലം: സുബ്രഹ്മണ്യന്‍ സ്വാമി
Sunday, May 31, 2015 12:24 AM IST
അഹമ്മദാബാദ്: വിദേശ രാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപം തിരികെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കള്ളപ്പണം എങ്ങനെയാണ് തിരികെ കൊണ്ടുവരുന്നതെന്ന് പ്രധാനമന്ത്രിയോട് താന്‍ ചോദിച്ചു. പക്ഷേ, നമ്മുടെ ധനമന്ത്രി ഇതു ശരി, അതു ശരി എന്നു പറയുന്ന ഒരു അഭിഭാഷകനാണ്- ഗുജറാത്ത് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സംഘടപിച്ച ചടങ്ങില്‍ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.