ജയലളിത ആര്‍കെ നഗറില്‍ മത്സരിക്കും
ജയലളിത ആര്‍കെ നഗറില്‍ മത്സരിക്കും
Saturday, May 30, 2015 12:15 AM IST
ചെന്നൈ: ജൂണ്‍ 27നു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ അധ്യക്ഷയുമായ ജയലളിത ചെന്നൈ ആര്‍കെ നഗര്‍ നിയോജക മണ്ഡലത്തില്‍നിന്നു ജനവിധിതേടും. അണ്ണാ ഡിഎംകെ പാര്‍ലമെന്ററി ബോര്‍ഡ് ഇതുസംബന്ധിച്ചു തീരുമാനമെടുത്തതായി ജയലളിത പ്രസ്താവനയില്‍ വ്യക്തമാക്കി.

ആര്‍കെ നഗര്‍ എംഎല്‍എ ആയിരുന്ന പി. വെട്രിവേല്‍ ജയലളിതയ്ക്കുവേണ്ടി എംഎല്‍എ സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. ഉപതെര ഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഡിഎംകെയും പിഎംകെയും പ്രഖ്യാപിച്ചിട്ടുണ്ട്.


അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കുറ്റക്കാരിയെന്നു ബംഗളൂരുവിലെ പ്രത്യേക കോടതി വിധിച്ചതിനെത്തുടര്‍ന്നു സെപ്റ്റംബറില്‍ ജയലളിതയുടെ എംഎല്‍എ സ്ഥാനം നഷ്ടമായിരുന്നു. എന്നാല്‍, മേയ് 11ന് കര്‍ണാടക ഹൈക്കോടതി, ജയലളിത കുറ്റക്കാരിയല്ലെന്നു കണ്െടത്തിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവര്‍ തിരിച്ചെത്തുകയായിരുന്നു.

അടുത്തവര്‍ഷമാണു തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 234 അംഗ നിയമസഭയില്‍ 150 അംഗങ്ങളുമായി ശക്തമായ നിലയിലാണ് അണ്ണാ ഡിഎംകെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.