രാഹുല്‍ ഗാന്ധി പശ്ചിമബംഗാള്‍ സന്ദര്‍ശിക്കും
രാഹുല്‍ ഗാന്ധി പശ്ചിമബംഗാള്‍  സന്ദര്‍ശിക്കും
Friday, May 29, 2015 11:25 PM IST
കോല്‍ക്കത്ത: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജൂണ്‍ ആറിനു പശ്ചിമബംഗാള്‍ സന്ദര്‍ശിക്കും. പശ്ചിമബംഗാളില്‍ പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനായി നടത്തുന്ന പദയാത്രയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാനാണു രാഹുലിന്റെ ഏകദിന സന്ദര്‍ശനമെന്നു പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അമിത്ഭാ ചക്രവര്‍ത്തി പറഞ്ഞു.

കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കു പ്രധാന്യം നല്കുന്ന റാലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല കര്‍ഷകരും പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.