ബംഗ്ളാദേശ് സന്ദര്‍ശിക്കാന്‍ മോദിക്കൊപ്പം മമതയും
ബംഗ്ളാദേശ് സന്ദര്‍ശിക്കാന്‍ മോദിക്കൊപ്പം മമതയും
Friday, May 29, 2015 11:35 PM IST
കോല്‍ക്കത്ത: അടുത്ത മാസം ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബംഗ്ളാദേശ് സന്ദര്‍ശിക്കും. രണ്ടുദിവസം ബംഗ്ളാദേശില്‍ ചെലവഴിക്കുന്ന മോദി ഇന്ത്യ-ബംഗ്ള സൌഹൃദ ബസ് സര്‍വീസ്, ത്രിപുര മേഖലയിലുള്ള അതിര്‍ത്തിയില്‍ സംയുക്ത ചന്ത തുടങ്ങിയവ ഉദ്ഘാടനം ചെയ്യും. ഇരുബംഗാളുകളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനും ശക്തപ്പെടുത്താനും മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ഉപകരിക്കുമെന്ന് തൃണമൂല്‍ മന്ത്രി പാര്‍ഥാ ചാറ്റര്‍ജി വ്യക്തമാക്കി. ഇതു രണ്ടാംതവണയാണ് മമത ധാക്കയിലേക്കു പോകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.