ജയലളിതയുടെ സത്യപ്രതിജ്ഞ: ദേശീയഗാനം രണ്ടു വരിയിലൊതുക്കി!
Sunday, May 24, 2015 11:37 PM IST
ചെന്നൈ: ജയലളിതയുടെയും മ ന്ത്രിമാരുടെയും സത്യപ്രതിജ്ഞാചടങ്ങില്‍ ദേശീയഗാനം വെട്ടിച്ചുരുക്കി ആലപിച്ചതു വിവാദമായി. തമിഴ് തായ്വാഴ്ത്തിനു ശേഷമായിരിക്കും ദേശീയഗാനമെന്നു ചട ങ്ങിനു മുമ്പേ സദസില്‍ അറിയിപ്പു നല്‍കിയിരുന്നു.

തമിഴ് തായ്വാഴ്ത്തിനു പിന്നാലെ ഏവരെയും അദ്ഭുതപ്പെടുത്തി ദേശീയഗാനത്തിന്റെ ആദ്യവരിയും അവസാന വരിയും മാത്രമാണ് ആലപിച്ചത്. മന്ത്രിമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായശേഷം ദേശീയഗാനം പൂര്‍ണമായി ആല പിക്കുകയും ചെയ്തു.

എന്നാല്‍ രണ്ടുതവണ ദേശീയഗാനം ചൊല്ലുമ്പോഴും ആദരസൂചകമായി സദസ് നിശബ്ദത പാലിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.