സിവിസി നിയമനം: യോഗത്തില്‍ തീരുമാനമായില്ല
Sunday, May 24, 2015 11:30 PM IST
ന്യൂഡല്‍ഹി: കേന്ദ്ര വിജിലന്‍സ്, ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരെ(സിവിസി, സിഐസി) നിയമിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായില്ല. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു യോഗം.

കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്ലി, ഡോ. ജിതേന്ദ്ര സിംഗ് എന്നിവരും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയും യോഗത്തില്‍ പങ്കെടുത്തു. ഇന്നലെ തീരുമാനമാകാത്തതിനാല്‍ അടുത്ത ദിവസം വീണ്ടും യോഗം ചേരും. വിജിലന്‍സ് കമ്മീഷണറെയും മൂന്ന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരെയും തെരഞ്ഞെടുക്കാന്‍ ധനമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ധനമന്ത്രി തെരഞ്ഞെടുക്കുന്നവരെ കമ്മീഷണര്‍മാരായി നിയമിക്കുന്നത് പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ഖാര്‍ഗെ എന്നിവരുള്‍പ്പെട്ട പാനലായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.