ഒരു നൂറ്റാണ്ടിനുശേഷം സിന്ധുദുര്‍ഗില്‍ നീലത്തിമിംഗലങ്ങള്‍
Saturday, May 23, 2015 12:32 AM IST
മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് തീരത്ത് ഒരു ജോഡി നീലത്തിമിംഗലങ്ങളെ ഗവേഷകര്‍ കണ്െടത്തി. ഒരു നൂറ്റാണ്ടിനുശേഷം ആദ്യമായാണ് മേഖലയില്‍ നീലത്തിമിംഗലങ്ങളെ കണ്െടത്തിയത്. അമ്മയും കുഞ്ഞുമാകാം നീലത്തിമിംഗലങ്ങളെന്ന് വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ എന്‍. വാസുദേവന്‍ അറിയിച്ചു. ലഭ്യമായ രേഖകളനുസരിച്ച് 1914 ലാണ് അവസാനമായി മേഖലയില്‍ നീലത്തിമിംഗലങ്ങളെ കണ്െടത്തിയത്.

ഇവയ്ക്കു പുറമേ നാല് സാധാരണ തിമിംഗലങ്ങളെയും ഗവേഷകര്‍ കണ്െടത്തിയിട്ടുണ്ട്. യുഎന്‍ഡിപി പദ്ധതിയനുസരിച്ച് ആറുമാസമായി മേഖലയില്‍ വിന്യസിക്കപ്പെട്ടിരുന്ന സിയാറ്റിന്‍ പോപ്പുലേഷന്‍ പഠനസംഘമാണ് നീലത്തിമിംഗലങ്ങളെ കണ്െടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.