മദ്രാസ് യൂണിവേഴ്സിറ്റിയില്‍ മലയാളം എം.എ, എംഫില്‍ കോഴ്സ്
Monday, May 4, 2015 12:27 AM IST
ചെന്നൈ: മദ്രാസ് യൂണിവേഴ്സിറ്റിയിലെ മലയാളം വകുപ്പില്‍ എം.എ (റെഗുലര്‍), എം.ഫില്‍ (റെഗുലര്‍), സര്‍ട്ടിഫിക്കറ്റ് (റെഗുലര്‍) കോഴ്സുകള്‍ക്ക് ംംം.ൌിീാ.മര.ശി എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് 300 രൂപ ഓണ്‍ലൈനില്‍ അടയ്ക്കാം. അല്ലെങ്കില്‍, രജിസ്ട്രാര്‍, യൂണിവേഴ്സിറ്റി ഓഫ് മദ്രാസ്, ചെന്നൈ 600005 എന്ന പേരില്‍ എടുത്ത ഡിഡി അപേക്ഷാഫോമിനൊപ്പം അയയ്ക്കണം.


ഓണ്‍ലൈനില്‍ പൂരിപ്പിച്ച അപേക്ഷയുടെ കോപ്പി, ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്മെന്റ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മലയാളം, മദ്രാസ് യൂണിവേഴ്സിറ്റി, മറീന കാമ്പസ്, ചെന്നൈ-600005 എന്ന വിലാസത്തില്‍ ജൂലൈ 10-നകം പോസ്റ്റലായി അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9444514381.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.