നാഗാലാന്‍ഡില്‍ ഭീകരാക്രമണം; എട്ടു സൈനികര്‍ മരിച്ചു
Monday, May 4, 2015 12:14 AM IST
കൊഹിമ: നാഗാലാന്‍ഡില്‍ ഭീകരരുടെ ആക്രമണത്തില്‍ എട്ടു സൈനികര്‍ മരിച്ചു. ആറു സൈനികര്‍ക്കു പരിക്കേറ്റു. പ്രത്യാക്രമണത്തില്‍ ഒരു ഭീകരന്‍ കൊ ല്ലപ്പെടുകയും നിരവധിപേര്‍ പരിക്കുകളോടെ ഓടിരക്ഷപ്പെടു കയും ചെയ്തു. മോണ്‍ മേഖലയിലാണ് ആക്രമണം. എന്‍എസ്സിഎന്‍(കെ) എന്ന ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

വന മേഖലയില്‍ റോന്തുചുറ്റുകയായിരുന്ന സൈനികര്‍ക്കുനേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. ഏഴ് ആസാം റൈഫിള്‍സ് സൈനികരുടെ ഒരു ടെറിട്ടോറിയല്‍ ആര്‍മി ജവാനുമാണു മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.