എഎസ്ഐയുടെ വെടിയേറ്റ എസ്ഐ മരിച്ചു; എഎസ്ഐ ജീവനൊടുക്കി
Monday, May 4, 2015 12:14 AM IST
മുംബൈ: പോലീസ് സ്റേഷനില്‍ ഡ്യൂട്ടിക്കിടെ എഎസ്ഐയുടെ വെടിയേറ്റു പരിക്കേറ്റ എസ്ഐ ആശുപത്രിയില്‍ മരിച്ചു. വെടിവച്ച എഎസ്ഐ ജീവനൊടുക്കി. സാന്താക്രൂസ് പോലീസ് സ്റേഷനിലെ എസ്ഐ വിലാസ് ജോഷിയാണു മരിച്ചത്.

വയര്‍ലെസ് ഓപ്പറേറ്റര്‍ ബാലാസാഹബ് അഹറിനും വെടിയേറ്റെങ്കിലും ഗുരുതരമല്ല. ജോലിയില്‍ വീഴ്ചവരുത്തിയതിന്റെ പേരില്‍ നടപടിയെടുക്കുമെന്നു മുന്നറിയിപ്പു നല്‍കിയ എസ്ഐയെ സര്‍വീസ് തോക്കുപയോഗിച്ചു വെടിവയ്ക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വയര്‍ലെസ് ഓപ്പറേറ്റര്‍ക്ക് കാലിന്റെ തുടയിലാണു വെടിയേറ്റത്. എഎസ്ഐ അഞ്ചു റൌണ്ട് വെടിവച്ചു. മൂന്ന് വെടിയുണ്ട പിന്നിലും ഒന്ന് വയറ്റിലും തുളച്ചുകയറി.


ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് എഎസ്ഐ ജീവനൊടുക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.