റിയല്‍ എസ്റേറ്റ് ബില്ലിനെതിരേ രാഹുല്‍ഗാന്ധി
റിയല്‍ എസ്റേറ്റ്  ബില്ലിനെതിരേ  രാഹുല്‍ഗാന്ധി
Sunday, May 3, 2015 11:17 PM IST
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ രാഹുല്‍ഗാന്ധിയുടെ അടുത്ത പ്രഹരം. ഫ്ളാറ്റ് നിര്‍മാതാക്കളെ സഹായിക്കുന്ന രീതിയിലാണു കേന്ദ്രസര്‍ക്കാര്‍ റിയല്‍ എസ്റേറ്റ് റെഗുലേറ്ററി ബില്‍ തയാറാക്കിയിരിക്കുന്നതെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ആരോപിച്ചു. ഫ്ളാറ്റ് വാങ്ങുന്നവരുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍, മോദി സര്‍ക്കാരിന്റെ ഭൂനയം കര്‍ഷകരെയും സാധാരണക്കാരെയും ഇടത്തരക്കാരെയും പ്രതികൂലമായി ബാധിക്കുകയാണെന്നു ചൂണ്ടിക്കാട്ടി. ഒരു നിര്‍മാതാവും ഉപയോക്താക്കള്‍ക്കു വാഗ്ദാനം ചെയ്യുന്നതുപോലെ ഫ്ളാറ്റുകള്‍ നല്കുന്നില്ല. റിയല്‍ എസ്റേറ്റ് മേഖലയെ നിയന്ത്രിക്കാന്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനു ബിജെപി സര്‍ക്കാര്‍ തുരങ്കം വയ്ക്കുകയാണ്. കര്‍ഷകരെയും ആദിവാസികളെയും എന്നതുപോലെ ഇടത്തരക്കാരെയും മോദി സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.