സംവരണാര്‍ഹത ഹിന്ദു, ബുദ്ധ, സിക്ക് വിഭാഗങ്ങള്‍ക്കു മാത്രം
Sunday, May 3, 2015 11:16 PM IST
ചണ്ഡിഗഡ്: പട്ടികജാതിക്കാര്‍ക്കു സംവരണം ചെയ്തിരിക്കുന്ന സീറ്റില്‍ മുസ്ലിംകള്‍ക്കോ ക്രൈസ്തവര്‍ക്കോ മത്സരിക്കാന്‍ അവകാശമില്ലെന്നു പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി. ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും സിക്കുകാര്‍ക്കും മാത്രമേ ആ സീറ്റില്‍ മത്സരിക്കാനാവൂ എന്നു കോടതി പറഞ്ഞു.

മുന്‍ഗാമികള്‍ പട്ടികജാതിക്കാരാണെന്നു തെളിയിക്കുകയും ഹിന്ദു-സിക്ക്-ബുദ്ധമതങ്ങള്‍ ഏതിലേക്കും മാറുകയും ചെയ്താല്‍ മുസ്ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും ഈ സീറ്റില്‍ മത്സരിക്കാം. ജസ്റീസ് എന്‍.കെ. സാംഘിയുടേതാണ് ഉത്തരവ്. തെരഞ്ഞെടുപ്പില്‍ മാത്രമല്ല വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും പ്രസക്തിയുള്ളതാണ് ഈ വിധി. 2012ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സംവരണ സീറ്റായ ഭദാവുറില്‍ മത്സരിച്ചു ജയിച്ച മുഹമ്മദ് സാദിഖിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള വിധിയിലാണ് ഈ പരാമര്‍ശം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.