നേപ്പാളിലെ ഗ്രാമം സിആര്‍പിഎഫ് ദത്തെടുക്കും
Sunday, May 3, 2015 12:00 AM IST
പാറ്റ്ന: ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളിലെ ഒരു ഗ്രാമം സിആര്‍പിഎഫ് ദത്തെടുക്കും. ഭൂകമ്പബാധിത നേപ്പാളില്‍ ഇന്ത്യ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണു ബിര്‍ഗഞ്ചിനടുത്ത കാരിക്കട്ട് ഗ്രാമം അര്‍ധ സൈനിക വിഭാഗമായ സിആര്‍പിഎഫ് ദത്തെടുക്കുന്നത്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍ക്കും ഇതുവരെ എത്തിച്ചേരാന്‍ സാധിച്ചിട്ടില്ലെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണു സൈന്യം കാരിക്കട്ട് ഗ്രാമം ദത്തെടുത്തു പുനഃരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നു ബിഹാര്‍ സിആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ അറിയിച്ചു. 150 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.