എസ്എസ്എ പദ്ധതി വിഹിതം വെട്ടിക്കുറച്ച കേന്ദ്രനടപടി പിന്‍വലിക്കണം: ജോസ് കെ.മാണി
എസ്എസ്എ പദ്ധതി വിഹിതം വെട്ടിക്കുറച്ച കേന്ദ്രനടപടി പിന്‍വലിക്കണം: ജോസ് കെ.മാണി
Wednesday, April 29, 2015 12:38 AM IST
ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ മേലയുടെ അടിസ്ഥന സൌകര്യവികസത്തിനു വിപ്ളവകരമായ മാറ്റങ്ങള്‍ സാധ്യമാക്കിയ സര്‍വ ശിക്ഷാ അഭിയാന്‍ (എസ്എസ്എ) പദ്ധതി വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ജോസ് കെ.മാണി എംപി ആവശ്യപ്പെട്ടു. മുന്‍ വര്‍ഷങ്ങളേക്കാള്‍ പദ്ധതി വിഹിതം 22 ശതമാനമാണ് വെട്ടിക്കുറച്ചത്. ഇതു പ്രതിഷേധാര്‍ഹമാണ്. കേന്ദ്രമാനവിഭവശേഷി മന്ത്രാലയത്തിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്തു ലോക്സഭയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ സമഗ്രമുന്നേറ്റത്തിനു കേന്ദ്രസര്‍ക്കാര്‍ അടിയന്തര പ്രാധാന്യം നല്‍കണം. വിദ്യാഭ്യാസ മേഖലയ്ക്കുള്ള കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റുകള്‍ എയ്ഡഡ് മേഖലയ്ക്ക് കൂടി പ്രയോജകരമാം വിധം വ്യവസ്ഥകള്‍ ഭേദഗതി ചെയ്യണം. സര്‍ക്കാര്‍ മേഖലയേക്കാള്‍ എയ്ഡഡ് മേഖലയില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കേരളം പോലുള്ള സംസ്ഥങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയിലെ ആവശ്യങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളുടെ വിഭിന്നങ്ങളായ അക്കാഡമിക് നിലവാരങ്ങളും സാധ്യതകളും ശാസ്ത്രീയമായി അവലോകം ചെയ്യാന്‍ പദ്ധതികളും പദ്ധതി മാനദണ്ഡങ്ങളും നിശ്ചയിക്കുന്നതിനു വേണ്ടി ദേശീയ വിദ്യാഭ്യാസ സര്‍വേ രാജ്യ വ്യാപകമായി നടപ്പിലാക്കണം.


കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ സമ്പൂര്‍ണ വിജയത്തിനു രാജ്യത്തെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി കൈവരിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ രാജ്യവ്യാപകമായി സ്റാര്‍ട്ട് അപ്പ് വില്ലേജുകള്‍, ഇന്‍ക്കുബേഷന്‍ സെന്ററുകള്‍ തുടങ്ങിയവ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് സ്ഥാപിക്കണം. 300 കോടി രൂപയോളം സ്റാര്‍ട്ട് അപ്പ് വില്ലേജുകള്‍ക്ക് കേരളസര്‍ക്കാര്‍ മാറ്റിവെച്ചപ്പോള്‍ 1000 കോടി രൂപ മാത്രമാണ് എല്ലാ സംസ്ഥാങ്ങള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ നീക്കിവച്ചത്. ഈ മേഖലയില്‍ കൂടുതല്‍ തുക വകയിരുത്തണമെന്നും ജോസ് കെ.മാണി എംപി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.