പാര്‍ലമെന്റ് മാര്‍ച്ച് നടത്തി
Wednesday, April 29, 2015 12:37 AM IST
ന്യൂഡല്‍ഹി: ഇപിഎഫ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ഓള്‍ ഇന്ത്യ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. അര്‍ധ നഗ്നരായി ഭിക്ഷാപാത്രവുമേന്തിയാണു മാര്‍ച്ചു നടത്തിയത്. മാര്‍ച്ചും ധര്‍ണയും പിഎഫ് ട്രസ്റി ബോര്‍ഡ് അംഗവും സിഐടിയു ദേശീയ പ്രസിഡന്റുമായ എ.കെ പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു. എംപിമാരായ പി. കരുണാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസ്.കെ മാണി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ ശ്രീമതി ടീച്ചര്‍, എ. സമ്പത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചുരുങ്ങിയ പെന്‍ഷന്‍ 6500 ആയും ഡിഎ ആയും അനുവദിക്കുക. കമ്യൂട്ട് ചെയ്തവര്‍ക്ക് 100 മാസം കഴിഞ്ഞാല്‍ യഥാര്‍ഥ പെന്‍ഷന്‍ അനുവദിക്കുക. എല്ലാ പെന്‍ഷന്‍കാര്‍ക്കും മെഡിക്കല്‍ സൌകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു മാര്‍ച്ച് നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.