അങ്കമാലിക്കും ചൊവ്വരയ്ക്കും മധ്യേ പുതിയ റെയില്‍വേ സ്റേഷന്‍ സ്ഥാപിക്കും
Tuesday, April 28, 2015 12:24 AM IST
ന്യൂഡല്‍ഹി: നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം അങ്കമാലിക്കും ചൊവ്വരയ്ക്കും മധ്യേ പുതിയ റെയില്‍വേ സ്റേഷന്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ ലോക്സഭയെ അറിയിച്ചു. പ്രഫ. കെ.വി. തോമസ് എംപിയുടെ ചോദ്യത്തിനു രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 64-ാം നമ്പര്‍ റെയില്‍വേ ക്രോസിംഗ് അടച്ചിട്ടായിരിക്കും പുതിയ സ്റേഷന്‍ നിര്‍മ്മിക്കുക. ഇക്കാര്യത്തിലുള്ള നിലപാട് അറിയിക്കാന്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്െടന്നും കേന്ദ്രമന്ത്രി അറിയിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.