പട്ടാളത്തിലേക്കുള്ള റിക്രൂട്ട്മെന്റിനിടെ യുവാവ് മരിച്ചു
Tuesday, April 28, 2015 12:23 AM IST
ജമ്മു: ടെറിറ്റോറിയല്‍ ആര്‍മിയിലെ 1305 ഒഴിവുകളിലേക്കു ജമ്മു-കാഷ്മീരില്‍ ആറിടത്തായി നടത്തിയ റിക്രൂട്ട്മെന്റ് റാലിക്കിടെ ദോഡ ജില്ലയില്‍ യുവാവു കുഴഞ്ഞുവീണു മരിച്ചു.

റിയാസി ജില്ലയില്‍ സംഘര്‍ഷത്തിലും ലാത്തിച്ചാര്‍ജിലും അഞ്ചുപേര്‍ക്കു പരിക്കേറ്റു. ദോഡയില്‍ ഇരുപത്തിയാറുകാരനായ യോഗേശ്വര്‍ സിംഗാണു മരിച്ചത്. ഹൃദയാഘാതമാണു മരണകാരണമെന്നു സംശയിക്കുന്നു. ജനറല്‍ ഡ്യൂട്ടി, ക്ളാര്‍ക്ക്, സ്റോര്‍ കീപ്പര്‍, സര്‍വേയര്‍, ട്രേഡ്സ്മാന്‍ തസ്തികകളിലേക്കാണു ടെറിറ്റോറിയല്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിച്ചത്. പൂഞ്ച്, അനന്ത്നാഗ്, ബാരമുള്ള, കുപ്വര എന്നിവയാണു റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിച്ചിരുന്ന മറ്റു ജില്ലകള്‍. റിയാസിയിലെ റാലിയില്‍ പരാജയപ്പെട്ടവര്‍ കൂട്ടത്തോടെ റിക്രൂട്ട്മെന്റ് ക്യാമ്പില്‍നിന്നു പുറത്തേക്ക് ഇറങ്ങിയത് സംഘര്‍ഷത്തിനും തുടര്‍ന്ന് ഉന്തിനുംതള്ളിനുമിടയാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.