ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുന്നതു തടയണം: ഹൈക്കോടതി
Saturday, April 25, 2015 12:15 AM IST
ന്യൂഡല്‍ഹി: ഏതു മതവിഭാഗത്തിന്റേതാണെങ്കിലും ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുന്നതു സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്നു ഡല്‍ഹി ഹൈക്കോടതി. ഇത്തരം അക്രമസംഭവങ്ങള്‍ കര്‍ശനമായി തടയണമെന്നു ജസ്റീസ് സിദ്ധാര്‍ഥ് മൃദുല്‍ ചൂണ്ടിക്കാട്ടി. ക്രൈസ്തവരുടെ മതവിശ്വാസ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച പരാതിയില്‍ വാദം കേള്‍ക്കുമ്പോഴാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തയിടെ നടന്ന ദേവാലയ ആക്രമണങ്ങളെക്കുറിച്ചു പ്രത്യേക പോലീസ് സംഘം നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ കോടതി വിലയിരുത്തി. അഭിഭാഷകനായ റീഗന്‍ എസ്. ബെല്‍ ആണു പരാതി നല്‍കിയത്.


നാശനഷ്ടത്തിനു പരിഹാരം നല്‍കണമെന്ന അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടതു ഡിവിഷന്‍ ബെഞ്ചാണെന്നു നിര്‍ദേശിച്ച ജഡ്ജി ആവശ്യം പ്രാധാന്യമര്‍ഹിക്കുന്നതാണെന്നു അഭിപ്രായപ്പെട്ടു. കേസ് 29ലേക്കു മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.