കൊച്ചി മെട്രോ: ടിക്കറ്റിന് ആക്സിസ് ബാങ്ക്-കെഎംആര്‍എല്‍ ധാരണ
കൊച്ചി മെട്രോ: ടിക്കറ്റിന് ആക്സിസ് ബാങ്ക്-കെഎംആര്‍എല്‍ ധാരണ
Saturday, April 25, 2015 12:15 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതിയില്‍ യാത്രാടിക്കറ്റ് സംവിധാനം നടപ്പാക്കുന്നതു സംബന്ധിച്ച് ആക്സിസ് ബാങ്കുമായി കെഎംആര്‍എല്‍ ഉണ്ടാക്കിയ ധാരണ ബോര്‍ഡ് അംഗീകരിച്ചു. പത്തു വര്‍ഷത്തേക്കാണ് കരാര്‍. യാത്രാടിക്കറ്റും ഡെബിറ്റ് കാര്‍ഡും മാത്രമല്ല, മെട്രോയുമായി ധാരണയുണ്ടാക്കുന്ന പൊതു-സ്വകാര്യ ഗതാഗത സംവിധാനങ്ങളില്‍ ഉള്‍പ്പെടെ ഉപയോഗിക്കാവുന്ന ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ സിസ്റം (എഎഫ്സി) നടപ്പിലാക്കാനാണ് കെഎംആര്‍എല്‍ ഡയറക്ടര്‍ യോഗത്തോട് അനുബന്ധിച്ച് ധാരണയുണ്ടാക്കിയത്.


മൊബൈല്‍ ആപ്ളിക്കേഷന്‍, മൈക്രോചിപ്പ് കാര്‍ഡ്, യാത്രാ ടിക്കറ്റുകള്‍ എന്നിവ അടക്കമുള്ള സംവിധാനങ്ങളാവും ഓട്ടോമാറ്റിക് സിസ്റത്തില്‍ നടപ്പിലാക്കുക.

ഇതിനായി കെഎംആര്‍എല്‍ 209 കോടി രൂപ മുതല്‍ മുടക്കും. രാജ്യത്തെ മറ്റ് മെട്രോകളില്‍ പ്രീപെയ്ഡ് കാര്‍ഡാണുള്ളതെങ്കില്‍ ഏത് ബാങ്കില്‍ അക്കൌണ്ടുള്ളവരാണെങ്കിലും ഡെബിറ്റ് കാര്‍ഡും ഷോപ്പിംഗ് കാര്‍ഡും അടക്കമുള്ളവ ഒരു കാര്‍ഡിലൊതുക്കുന്ന സംവിധാനമാണ് ആക്സിസ് ബാങ്ക് സജ്ജമാക്കുകയെന്നു കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.