ബിഹാര്‍ ചുഴലിക്കാറ്റ്: മരണം 57 ആയി
Saturday, April 25, 2015 12:21 AM IST
പാറ്റ്ന: പുര്‍ണിയ ജില്ലയില്‍ മൂന്നു പേര്‍ കൂടി മരിച്ചതോടെ ബിഹാര്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 57 ആയി. വടക്കു-കിഴക്കന്‍ ബിഹാറില്‍ ശക്തമായ ഇടിയോടെ കനത്ത മഴ പെയ്യുമെന്നു കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റില്‍ ഏറ്റവും കൂടുതല്‍ ജീവന്‍ പൊലിഞ്ഞതു പുര്‍ണിയ ജില്ലയിലാണ്- 38 ആളുകള്‍. മാധേപുരയില്‍ ഏഴും മധുബാനിയില്‍ മൂന്നും കത്തിയാര്‍, സീതാമര്‍ച്ചി, ദര്‍ബംഗ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും സുപോളില്‍ ഒരാളും മരിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ദുരന്തബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ നിരീക്ഷിച്ചു.


ചുഴലിക്കാറ്റില്‍ 71,123 കുടുംബങ്ങള്‍ക്കു കൃഷിനാശം സംഭവിച്ചു. 69,773 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. 224 പഞ്ചായത്തുകളും 43 ബ്ളോക്കുകളും പ്രകൃതിക്ഷോഭത്തിന്റെ കെടുതിയില്‍പ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.