സല്‍മാന്‍ ഖാനെതിരേയുള്ള കേസ്: വാദം തീര്‍ന്നു, വിധിദിവസം ഇന്നറിയാം
Tuesday, April 21, 2015 12:18 AM IST
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ പ്രതിസ്ഥാനത്തുള്ള വാഹനാപകടക്കേസില്‍ വിധിപറയുന്ന തീയതി വിചാരണക്കോടതി ഇന്നു പ്രഖ്യാപിക്കും. കേസിലെ വാദം ഇന്നലെ പൂര്‍ത്തിയായി. 2002 സെപ്റ്റംബറില്‍ സല്‍മാന്‍ ഖാന്റെ ടയോട്ട ലാന്‍ഡ് ക്രൂയിസര്‍ ബാന്ദ്രയിലെ ഒരു ബേക്കറിയിലേക്ക് ഇടിച്ചുകയറി ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തുവെന്നതാണു കേസ്. മദ്യലഹരിലായിരുന്ന സല്‍മാന്‍ ഖാനാണു വാഹനം ഓടിച്ചിരുന്നതെന്നാണു പ്രോസിക്യൂഷന്‍ വാദം. താനല്ല വാഹനമോടിച്ചിരുന്നതെന്നു സല്‍മാന്‍ ഖാന്‍ വാദിച്ചു. വാഹനമോടിച്ചതു താനാണെന്നു ഡ്രൈവര്‍ അശോക് സിംഗ് കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. അപകടരംഗം പുനഃസൃഷ്ടിച്ചുവെന്ന കുറ്റത്തിനു ബാന്ദ്ര പോലീസ് സ്റേഷനിലെ ഇന്‍സ്പെക്ടര്‍ക്കെതിരേ കോടതി നോട്ടീസ് പറപ്പെടുവിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.