സിപിഎം കേന്ദ്രസമിതി 25ന്
Tuesday, April 21, 2015 12:14 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഇടതു മുന്നണി വിട്ടവരെ തിരികെ കൊണ്ടുവരുന്നതു സംബന്ധിച്ച് ഈ മാസം 25നു ചേരുന്ന സിപിഎം കേന്ദ്ര സമിതി ചര്‍ച്ച ചെയ്യുമെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര്‍എസ്പി, ജെഡിയു കക്ഷികളുടെ കാര്യമാണ് ആലോചിക്കുക. സംസ്ഥാന സമിതിക്കു ശേഷം തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

അതേസമയം, പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതില്‍ ഒരു മത്സരവുമുണ്ടായിട്ടില്ലെന്നു പിബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള അറിയിച്ചു. മാധ്യമങ്ങള്‍ കെട്ടിച്ചമച്ച കഥകളാണ് അതൊക്കെയെന്നും മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് സീതാറാം യെച്ചൂരിയുടെ പേര് നിര്‍ദേശിച്ചതെന്നും താനാണ് അതിനെ പിന്താങ്ങിയതെന്നും രാമചന്ദ്രന്‍ പിള്ള ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.