ബാഗേജ് ഇന്‍ഷ്വറന്‍സ് നല്‍കാന്‍ റെയില്‍വേ
Monday, April 20, 2015 12:32 AM IST
ന്യൂഡല്‍ഹി: ഐആര്‍സിടിസി വെബ്സൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കു ബാഗേജ് ഇന്‍ഷ്വറന്‍സ് എന്ന പേരില്‍ പുതിയ സേവനം നല്‍കാന്‍ റെയില്‍വേ ഒരുങ്ങുന്നു. ഇതുപ്രകാരം സാധന സാമഗ്രികള്‍ നഷ്ടമാകുന്നവര്‍ക്കു ഇന്‍ഷ്വറന്‍സ് തുക ലഭിക്കും. ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ ഇന്‍ഷ്വറന്‍സ് പാക്കേജിന്റെ പരിധിയില്‍ വരും. യാത്രയുടെ ദൈര്‍ഘ്യം, ക്ളാസ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രീമിയം. ന്യൂ ഇന്ത്യ അഷ്വറന്‍സുമായി സഹകരിച്ചാവും നടപ്പാക്കുകയെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.