പാര്‍ട്ടിയെ ശക്തിപ്പെടുത്തുക ലക്ഷ്യമെന്നു യെച്ചൂരി
പാര്‍ട്ടിയെ ശക്തിപ്പെടുത്തുക ലക്ഷ്യമെന്നു യെച്ചൂരി
Monday, April 20, 2015 12:31 AM IST
വിശാഖപട്ടണം: പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള ഭാവിയുടെ സമ്മേളനമായിരുന്നു ഇത്തവണത്തേതെന്നു പുതിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന കാലഘട്ടം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.

സംഘടനയെ ശക്തിപ്പെടുത്തുകയാണു ലക്ഷ്യം. പ്ളീനം വിളിച്ചിരിക്കുന്നത് ഇതിനായിട്ടാണ്. പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കുന്നതിനാകും പ്രഥമ പരിഗണന നല്‍കുകയെന്നും യെച്ചൂരി വ്യക്തമാക്കി.


സിപിഎമ്മിലെ സമര്‍ഥനായ ആളെയാണ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതെന്നു പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ജനറല്‍ സെക്രട്ടറിയെച്ചൊല്ലി ആശയക്കുഴപ്പമുണ്ടായിരുന്നില്ല. തര്‍ക്കങ്ങളുണ്െടന്നതു മാധ്യമസൃഷ്ടിയാണെന്നും പാര്‍ട്ടിയുടെ പബ്ളിസിറ്റിക്ക് അത് ഉപകാരപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.