അണക്കെട്ടിനു തമിഴ്നാടിന്റെ സമ്മതം വേണ്െടന്നു മന്ത്രി
Sunday, April 19, 2015 10:55 PM IST
ബംഗളൂരു: കാവേരി നദിക്കു കുറുകേ മേക്കെദാത്തുവില്‍ അണക്കെട്ടു നിര്‍മിക്കാന്‍ തമിഴ്നാടിന്റെ സമ്മതം ആവശ്യമില്ലെന്നു ജലവിഭവ വകുപ്പ് മന്ത്രി എം.ബി. പാട്ടീല്‍ അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ അണക്കെട്ട് നിര്‍മിക്കും. ഇതിനായുള്ള വിശദമായ പദ്ധതി രൂപരേഖ പൂര്‍ത്തിയായിക്കഴിഞ്ഞു. ഏതാനുംകമ്പനികള്‍ ആഗോള ടെന്‍ഡറില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിഷയത്തില്‍ മുഖ്യമന്ത്രി ബുധനാഴ്ച സര്‍വകക്ഷിയോഗം വിളിക്കുമെന്നും പാട്ടീല്‍ പറഞ്ഞു. ബന്ദിനെ സര്‍ക്കാര്‍ പിന്തുണയ്ക്കില്ലെന്നും എന്നാല്‍, മേക്കെദാത്തു പദ്ധതിയുമായി മുന്നോട്ടു പോകുമെന്നുമാണു മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.