വോട്ട് നിര്‍ബന്ധമാക്കുന്ന നിയമത്തിനെതിരേ കോണ്‍ഗ്രസ്
Sunday, April 19, 2015 11:49 PM IST
അഹമ്മദാബാദ്: വോട്ടുചെയ്യുന്നതു നിര്‍ബന്ധമാക്കി ഗുജറാത്ത് സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നു സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം.

മതിയായ കൂടിയാലോചനകളില്ലാതെ വേഗത്തില്‍ നിയമം കൊണ്ടുവരികയാണെന്നും നിയമപരിഷ്കാര സമിതിക്കുള്ള കത്തില്‍ കോണ്‍ഗ്രസ് ചീഫ് വിപ്പ് ബല്‍വന്ത് സിംഗ് രാജ്പുട് ചൂണ്ടിക്കാട്ടി. വോട്ടുചെയ്യാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്െടങ്കിലും അതു നിര്‍ബന്ധമായും നിര്‍വഹിക്കണമെന്നു നിര്‍ദേശിക്കുന്നില്ലെന്നു കത്തില്‍ പറയുന്നു.നിയമ പരിഷ്കാരത്തിനു മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.സി. കപൂര്‍ അധ്യക്ഷ്യനായ സമിതിയെ കഴിഞ്ഞ മാസമാണ് ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ നിയോഗിച്ചത്. ഗുജറാത്ത് തദ്ദേശസ്ഥാപന നിയമം (ഭേദഗതി) 2009 എന്ന പേരിലുള്ള നിയമത്തോടുള്ള വിയോജിപ്പ് ഗവര്‍ണര്‍ ഒ.പി. കോഹ്ലി ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു. വോട്ട് ചെയ്യുന്നതു നിര്‍ബന്ധമാക്കുന്നതിനു പുറമേ തദ്ദേശസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.