ആന്ധ്രപ്രദേശില്‍ പക്ഷിപ്പനി: ജാഗ്രതയോടെ ഒഡീഷ
Saturday, April 18, 2015 12:09 AM IST
ബെര്‍ഹാംപുര്‍: ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളില്‍ പക്ഷിപ്പനി പടര്‍ന്നു പിടിച്ചതു മൂലം അയല്‍ സംസ്ഥാനമായ ഒഡീഷയിലെ കോഴി ഫാമുകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന കോഴി, താറാവു തുടങ്ങിയവ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കണമെന്നാണു നിര്‍ദ്ദേശം. പ്രതിരോധ മരുന്ന് ഉപയോഗിക്കാന്‍ കര്‍ഷകര്‍ക്ക് അറിയിപ്പു നല്‍കിയതായി വെറ്ററിനറി ഓഫീസര്‍ ത്രിനാഥ് നായക് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.