കര്‍ണാടക ഇഎസ്എയില്‍നിന്ന് സ്വകാര്യഭൂമി ഒഴിവാക്കുന്നു
Saturday, April 18, 2015 12:07 AM IST
ബംഗളൂരു: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല(ഇഎസ്എ)യില്‍നിന്നു 40 താലൂക്കുകളിലെ സ്വകാര്യഭൂമികളെ ഒഴിവാക്കാന്‍ കര്‍ണാടക മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയത്തിന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് 30-നു മുമ്പായി സമര്‍പ്പിക്കണമെന്നു നിയമമന്ത്രി ടി.ബി.ജയചന്ദ്ര പറഞ്ഞു. ജനവാ സകേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ട് കേരളം നേരത്തേ സമര്‍പ്പിച്ചിരുന്നു. മഹാരാഷ്ട്ര, ഗോവ, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങള്‍റിപ്പോര്‍ട്ട് തയാറാക്കിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.