വാഹനാപകടം: 29 ലക്ഷം നഷ്ടപരിഹാരം
Saturday, April 18, 2015 12:22 AM IST
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ ബാങ്ക് ഉദ്യോഗസ്ഥനു 29ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു കോടതി ഉത്തരവായി. ഉത്തര്‍പ്രദേശില്‍ വിജയ് കുമാര്‍ സൂദ് എന്ന വിരമിച്ച ഉദ്യോഗസ്ഥനാണ് 29,57,616 രൂപ വിധിച്ച് ഡല്‍ഹി വാഹനാപകട നഷ്ടപരിഹാര കോടതി ഉത്തരവ്.

2005ലായിരുന്നു അപകടം. പഞ്ചാബ് നാഷണല്‍ ബാങ്ക് ജനറല്‍ മാനേജരായ വിജയകുമാര്‍ ഓടിച്ചിരുന്ന കാറും യുപി റോഡ്വെയ്സിന്റെ ബസും കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ വിജയകുമാറിന്റെ മകള്‍ മരണമടഞ്ഞു. അദ്ദേഹത്തിന്റെ വലതുകാലിനു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.