കൃഷിക്കാര്‍ക്കു കേന്ദ്രം ചില്ലിക്കാശ് നല്‍കിയിട്ടില്ലെന്ന് യുപി സര്‍ക്കാര്‍
Saturday, April 18, 2015 12:17 AM IST
ലക്നോ: കാലംതെറ്റിയുള്ള മഴമുലം വിളനശിച്ച കര്‍ഷകഷര്‍ക്കു ധനസഹായം നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ ചില്ലിക്കാശുപോലും നല്‍കിയിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ശിവപാല്‍ യാദവ്. കര്‍ഷകര്‍ക്ക് 506 കോടി രൂപയുടെ ധന സഹായം ഉടന്‍ വിതരണം ചെയ്യണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നിര്‍ദേശത്തിനു പിന്നാലെയാണ് മന്ത്രിയുടെ ആരോ പണം.

2500 കോടിരൂപ അനുവദിക്കണമെന്നാണു സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടതെങ്കിലും കേന്ദ്രം ഒരു പൈസ പോലും നല്‍കിയിട്ടില്ലെന്നും യാദവ് കുറ്റപ്പെടുത്തി. കര്‍ഷകക്ഷേമത്തിനായി ഒന്നുംചെയ്യാത്ത കേന്ദ്രം അവരെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുകയാണ്.


കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കു ധനസഹായം നല്‍കുന്നതിനായി തന്റെ ഒരു മാസത്തെ ശമ്പളം നീക്കിവച്ചതായും മന്ത്രി അറിയിച്ചു. മന്ത്രിമാരും സമാജ്വാദി എംഎല്‍എമാരും ഈ മാര്‍ഗം പിന്തുടരണമെന്ന ആഹ്വാനവും അദ്ദേഹം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.