പ്രധാനമന്ത്രി ഇന്നു ബംഗളൂരുവില്‍
Thursday, April 2, 2015 1:29 AM IST
ബംഗളൂരു: വെള്ളിയാഴ്ച ആരംഭിക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ബംഗളൂരുവിലെത്തും.

പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങി മുതിര്‍ന്ന ദേശീയ നേതാക്കള്‍ എല്ലാവരും തന്നെ ഇന്നലെ വൈകുന്നേരത്തോടെ ബംഗളൂരുവിലെത്തിയിട്ടുണ്ട്.

കുമാരകൃപ റോഡിലെ ഹോട്ടല്‍ ലളിത് അശോകില്‍ വെള്ളി, ശനി ദിവസങ്ങളിലാണ് ദേശീയ നിര്‍വാഹക സമിതി യോഗം നടക്കുന്നത്. ഇതിനു മുന്നോടിയായി ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്നു നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറോളം പേര്‍ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കും. യോഗത്തിനു മുന്നോടിയായി ബസവനഗുഡിയില്‍ പൊതുജനറാലിയും സംഘടിപ്പിച്ചിട്ടുണ്ട്.


യോഗത്തിനു കനത്ത പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1,500 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ജോലിക്കായി വിന്യസിച്ചിരിക്കുന്നത്. യോഗത്തില്‍ പങ്കെടുക്കാനെത്തുന്ന എല്ലാ നേതാക്കളെയും പോലീസ് അകമ്പടിയോടെയാണ് ലളിത് അശോകിലെത്തിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.